Monday, March 27, 2006

കുഞ്ഞുണ്ണി മാഷ്‌

മാഷോട്‌ വിട, മാഷിന്റെ വരികളിലൂടെ.

കാക്ക പാറിവന്നു, പാറമേലിരുന്നു
കാക്ക പാറിപ്പോയി, പാറ ബാക്കിയായി.

അടിക്കുറിപ്പ്‌ - ബ്ബ്ലോഗിലെ അക്ഷരത്തെറ്റുകള്‍ കാണാനിടയായെങ്കില്‍, പിടിചു തിരുമ്മാന്‍ ബ്ബ്ലോഗിനു ചെവിയില്ലല്ലോ എന്നു മാഷു വിലപിച്ചേനേ.

22 Comments:

At 3/28/2006 05:47:00 AM, Blogger സു | Su said...

ഹരി, എവിടെപ്പോയിരുന്നൂ?

 
At 3/28/2006 06:01:00 AM, Blogger viswaprabha വിശ്വപ്രഭ said...

ഹരീ, GECT യുടെ പേരു കളയല്ലേ! വല്ലപ്പോഴും വന്ന് എഴുതണം, ട്ടോ!

 
At 3/28/2006 06:03:00 AM, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അക്ഷരത്തെറ്റ് കാണുമ്പോള്‍ തല്ക്കാലം മോണിട്ടറിന്‍റെ മണ്ടയ്ക്കിട്ടു കിഴുക്കാം.
ഞാനിപ്പോള്‍ രണ്ടുമൂന്നു പ്രാവശ്യം കിഴുക്കി.;)

 
At 3/28/2006 06:08:00 AM, Blogger സു | Su said...

പിന്നെ പിന്നെ വല്യ പേര്!

എന്റെ പുന്നാര ആങ്ങളയും GECTയില്‍ ആയിരുന്നു 4 കൊല്ലം.

(സു, വിട്ടോ.. ദേ ഒരു പട വരുന്നൂ)

 
At 3/28/2006 06:17:00 AM, Blogger സു | Su said...

സാക്ഷീ,

ആ തലയിങ്ങോട്ട് കാണിച്ചാല്‍ ഞാന്‍ കിഴുക്കിത്തരാം.
പാവം മോണിറ്റര്‍ രക്ഷപ്പെടും. ;)

 
At 3/28/2006 06:22:00 AM, Blogger സൂഫി said...

"തെറ്റെഴുതാന്‍ ബ്ലോഗനും
കിഴുക്കു വാങ്ങാന്‍ മോണിട്ടറും"

ഇതെന്നാ കുകുമ്പര്‍ സിറ്റിയോ?

 
At 3/28/2006 06:35:00 AM, Blogger ഇളംതെന്നല്‍.... said...

GECT യെ തൊട്ട്‌ കളിക്കണ്ടാട്ടോ...

 
At 3/28/2006 01:18:00 PM, Blogger Hari Narayanaswamy said...

കുറച്ച്‌ നാള്‍ പ്രാരാബ്ധങ്ങളുടെ ചുഴിയിലായിരുന്നു..പുതിയ വീടു വെച്ചു..പഴയ വീടു വിറ്റു..പുതിയ തലമുറയില്‍ ഒരു അംഗം കൂടി..പഴയ തലമുറയുടെ അവസാന കണ്ണി അറ്റു..പരിവ്രാജക ജോലി ഉപേക്ഷിച്ച്‌ പുതിയ ജോലിയില്‍ പ്രവേശിച്ചു..വായിക്കാന്‍ സമയം കുറഞ്ഞു..വായന കുറഞ്ഞപ്പോ എഴുത്തും കുറഞ്ഞു..ഇനി ഒന്നു കൂടെ തുടങ്ങണം എന്നുണ്ട്‌..എങ്ങനെ പോകുന്നു എന്നു നോക്കാം..
ബൂലോകത്തെല്ലാര്‍ക്കും സുഖം എന്നു വിശ്വസിക്കുന്നു..

 
At 3/28/2006 01:19:00 PM, Blogger Hari Narayanaswamy said...

This comment has been removed by a blog administrator.

 
At 3/28/2006 01:35:00 PM, Blogger ഉമേഷ്::Umesh said...

എന്താ ഈ GECT? കേട്ടിട്ടേ ഇല്ലല്ലോ?

കൊളംബസ്സിലെ ഹരി? ഹരിദാസ് മംഗലപ്പള്ളിയാണോ? അക്ഷരശ്ലോകമൊക്കെ ചൊല്ലുന്ന?

 
At 3/28/2006 01:46:00 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഉമേഷ്ജീ, Govt Engineering COllege Trichur ആണ്‍ എനിക്കറിയാവുന്ന GECT. അതു തന്നെ ആണോ എന്തോ?

 
At 3/28/2006 02:01:00 PM, Blogger Kuttyedathi said...

ഗവണ്‍മന്റ്‌ എഞ്ചിനീറിംഗ്‌ കോളേജ്‌, തിരന്തോരം, എന്നു പറയാന്‍ തുടങ്ങുകായിരുന്നു ഞാന്‍. പറഞ്ഞെങ്കില്‍ ചമ്മിയേനെ.

 
At 3/28/2006 02:08:00 PM, Blogger ശനിയന്‍ \OvO/ Shaniyan said...

അതും ആവാം.. അതാ ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തത്.. :-)

 
At 3/28/2006 02:46:00 PM, Blogger viswaprabha വിശ്വപ്രഭ said...

അതങ്ങനെ ആവില്ല!

GECT കണ്ട് തിരോന്തരം പുളിക്കണ്ട!

തിരോന്തരത്തുള്ളത് College of Engineering, തിരോന്തരം, ആണ്.


GECT എത്തണെങ്കില്‍ നമ്മ്ടെ കൊടകര സര്‍ക്ക്‌ള്ല്‌ തലോര് ഏരിയ റൌണ്ട് ച്‌്റ്റി ചെമ്പൂക്കാവ് വഴി വടക്കോട്ട് പോണം!

 
At 3/28/2006 03:02:00 PM, Blogger ഉമേഷ്::Umesh said...

തന്നെ തന്നെ. തിരന്തോരം CET ആണു്. ഞാന്‍ അവിടെയും ഒന്നരക്കൊല്ലം പഠിച്ചിട്ടുണ്ടു്.

വിശ്വത്തിന്റെ ഇമോഷന്‍ കണ്ടെങ്കിലും അതു തൃശ്ശൂര്‍ ആണെന്നു കരുതേണ്ടതായിരുന്നു. എന്റെ ഭാര്യ അവിടെയാണു പഠിച്ചതു്. ചോദിച്ചപ്പോള്‍ ആ കാലമൊക്കെ അംനീഷ്യയിലാണെന്നായിരുന്നു മറുപടി.

എന്റെയും കോളേജുകാലമൊക്കെ അംനീഷ്യ തന്നെ - പഠിച്ച സംഗതികള്‍!

അല്ലാ, കൊടകരയുടെയും തലോരിന്റെയും പ്രാധാന്യമറിയാം. എന്തൂട്ടാ ചെമ്പൂക്കാവില്‍? വിശ്വത്തിന്റെ വീടു് അവിടാ?

 
At 3/28/2006 03:55:00 PM, Blogger viswaprabha വിശ്വപ്രഭ said...

'ചെമ്പൂക്കാവ്’ എന്നൊരു ബൂലോഗക്കട പണ്ടിവിടെ ഒരു മിടുക്കി തുറന്നുവെച്ചിരുന്നു. കച്ചവടം തുടങ്ങുന്നതിനു മുന്‍പ് ആളു മുങ്ങി.

ഓര്‍മ്മകളുടെ നിശ്വാസധാരയില്‍ ‍ ചെമ്പൂക്കാവിന്റെ ഗന്ധം ആളിപ്പടരുമെങ്കിലും വിശ്വത്തിന്റെ കേന്ദ്രം അവിടെയല്ല. GECTയും കഴിഞ്ഞ് പിന്നെയും വടക്കോട്ട് പോണം....

ഒരു നാള്‍ ഞാന്‍ എന്റെ നാടിനെക്കുറിച്ചുമെഴുതും....

 
At 3/28/2006 09:37:00 PM, Blogger Hari Narayanaswamy said...

ഉമേഷ്‌ - ഹരിദാസ്‌ ഞാനല്ല..പക്ഷെ ഹരിദാസിനെ ഞാന്‍ അറിയും..അസ്സലായി കവിതകള്‍ ചൊല്ലും..

 
At 3/28/2006 09:52:00 PM, Blogger ഇളംതെന്നല്‍.... said...

വിശ്വപ്രഭേ.. ലിങ്ക്‌ പിന്തുടര്‍ന്നപ്പോള്‍ ഇങ്ങനെ വായിച്ചു.. It is situated in a place called Cheyyur " അത്‌ Cheyyur അല്ല .chERooRആണ്‌...ചെമ്പൂക്കാവും പെരിങ്ങാവും കടന്ന് ചേറൂര്‍ എത്തിയാല്‍ GECT ആയി

 
At 3/29/2006 12:16:00 AM, Blogger രാജ് said...

ഈ വിമലാ കോളേജിന്റെ ഓപ്പോസിറ്റ് ഉള്ള വല്യ കോളേജ് അല്ലേ ഗവ. എഞ്ചിനീയറിങ് കോളേജ് തൃശ്രൂര്‍. ആകാശവാണിയും അവിടെ അടുത്തല്ലേ? ഈ ചേരൂര്‍ പെരിങ്ങാവ് എന്ന സ്ഥലപ്പേരൊക്കെ എന്നെ വട്ടംകളിപ്പിക്കുന്നു.

 
At 3/29/2006 12:44:00 AM, Blogger Unknown said...

തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജിനെ കുറിച്ചും വിമല കോളേജിനെ കുറിച്ചും കോളേജ്‌ ഹോസ്‌റ്റലിനു മുന്നിലെ പുളിമരത്തെ കുറിച്ചും, തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിച്ച നമ്മുടെ ആരിഫിനോട്‌ തന്നെ ചോദിക്കുന്നതായിരിക്കും നല്ലത്‌.

 
At 3/29/2006 01:41:00 AM, Blogger അഭയാര്‍ത്ഥി said...

ചേറൂരു പുരാണം.
ചേറൂരു കിണരു കടന്നു ഡേ സ്കോളറ്‍ ആയി എന്‍ ജിനീരിംഗ്‌ കൊളേജില്‍ എത്തിയാല്‍ മതിലിനിക്കരെ വിമല. കണ്ണിനും കയ്യിനും പണിയായി. പിന്നെ ലോഡ്ജു വാസി ആകുന്നു.

കുറ്റുമുക്കു പൂരം, ആനപ്പാറ ഊക്കന്‍സ്‌ സെക്കന്റ്‌ ഷോ തുടങ്ങിയ കലപരിപാടികള്‍. പിന്നെ രാമവര്‍മപുരം പോലിസു കേമ്പിലെ കശ്മലറ്‍ വിലക്കു. ക്യാമ്പ്‌ കാട്ടി തരുന്നു. ഇടയുന്ന നമ്മളെ. വിയൂറ്‍ സബ്‌ സ്റ്റഷന്‍ വഴി സെന്റ്റ്റല്‍ ജയില്‍ കാണിക്കുന്നു.

പിന്നെ നാം നേരെ വടക്കോട്ടു വച്ചു പിടിച്ചു മുളകുന്നത്തു കാവു ശാസ്താവിനെ ഓര്‍ത്തു ടി ബി സാനിറ്റൊരിയത്തില്‍ അഭയം തേടുന്നു. ആതിനും ശേഷം അത്താണിയില്‍ ചുമടിറക്കി വിഷണ്ണനും ദാര്‍ശനികനുമായി ഈ ലോകം എങ്ങോട്ടെന്നു ചിന്തിക്കുന്നു.

ചിന്തകള്‍ക്കൊടുവില്‍ വീട്ടുകാറ്‍ ദുബായിയില്‍ എത്തിക്കുന്നു. തുടരും....

 
At 1/05/2010 02:31:00 AM, Blogger kevin hill said...

why dont you blog in english?

Buy Term Paper | Assignments | Research Paper Writing

 

Post a Comment

<< Home