മുത്തശ്ശി - 2
ശിഥിലമാം നാലുകെട്ടിന്നകത്തളങ്ങളില്‍ വീണ്ടും
ഉണരുന്നുവോ ജീവന്റെ സ്വച്ഛമാം പദനിസ്വനം
ഇരുളിന്‍ പടവിറങ്ങീടുമാത്മാവിനെ നനുത്ത
വിരല്‍ സ്പര്‍ശത്താല്‍ തൊട്ടുണര്‍ത്തീടുന്നതാരോ?
കേള്‍ക്കുന്നുവോ ഉണ്ണിക്കുട്ടനോടിക്കളിക്കുന്ന ശബ്ദം
ഉമ്മറത്താരോ ഈണത്തോടു ചൊല്ലുമീരടികളും
കോലായില്‍ ശബ്ദങ്ങളിടകലര്‍ന്നുയരും നാമജപം
പടിപ്പുരയില്‍ നിന്നുയരുമുറച്ച മെതിയടിശ്ശബ്ദം
മച്ചില്‍നിന്നരിപ്രാവിന്റെ കുറുകലും ചിറകടിയും
പാടത്തെ പണികഴിഞ്ഞെത്തും ചെറുമിതന്‍ പ്രാക്കും
കാവിലെ മരക്കൂട്ടത്തില്‍ കാറ്റിന്റെ കുശലം പറച്ചിലും
ശാന്തമുറങ്ങും നാട്ടിന്‍പുറത്തിന്‍ മന്ദമാം ഹൃദയസ്പന്ദവും
വേണ്ട, പടുതിരികത്തിയണഞ്ഞ വിളക്കില്‍
വീണ്ടുമൊരുതിരികൊളുത്തി വേദനയേറ്റിടല്ലേ
നിശ്ശബ്ദതയിലെന്‍ ചുമടിറക്കട്ടെ ഞാന്‍, അലിയട്ടെ
സ്നേഹമോടെന്നെ പുണരുമിരുളിന്റെ മാറില്‍
5 Comments:
വീണ്ടും, നന്നായിട്ടുണ്ട് ഹരി...
"വേണ്ട, പടുതിരികത്തിയണഞ്ഞ വിളക്കില്‍
വീണ്ടുമൊരുതിരികൊളുത്തി വേദനയേറ്റിടല്ലേ"
......................
വിണ്ണിന്‍ നീലക്കിനാവില്‍ ചിറകു കുടയുമീ
ഭൂമിയും,ഭൂവില്‍ വാഴ്വിന്‍
പുണ്ണിന്‍ നീറ്റത്തിലോര്‍മ്മക്കുളിരമൃതു പുര-
ട്ടുന്ന കൌമാരവായ്പും
എണ്ണിത്തീരുന്ന നാളിന്‍ നെറുകയില്‍ വരളും
നാളവും ചുട്ടവെയ്ലില്‍
തണ്ണീര്‍ വറ്റും കുളത്തിന്‍ കദനവു -മിവയെന്‍
പൂര്‍വ്വജന്മാര്‍ജ്ജിതങ്ങള്‍
********************************
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിരവരും,പോകു,മല്ലേ സഖീ? ഞാനീ
ജലഴിപിടിച്ചൊട്ടുനില്‍ക്കട്ടെ; നീയെ-
ന്നണിയത്തു തന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരു ചുമയ്ക്കടിയിടറി വീഴാം.
കാലമിനിയുമുരുളും,വിഷു വരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോതളിരിനും പൂവരും,കായ്വരും - അപ്പോ-
ളാരെന്നുമേതെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പോഴീയാര്‍ദ്രയെശ്ശാന്തരായ്,
സൌമ്യരായെതിരേല്‍ക്കാം
വരിക സഖീ, യരികത്തു ചേര്‍ന്നു നില്‍ക്കൂ;
പഴയൊരു മന്ത്രം സ്മരിക്ക നാമന്യോന്യ-
മൂന്നുവടികലായ് നില്‍ക്കാം;
ഹാ! സഫലമീ യാത്ര!
****എന്‍.എന്‍. കക്കാട്
swamee vEReyonnum paRayaanllyaa. mujjanmasukr^tham nn~ nireecchaal mathee.
മാസം നാലായി, ഇനിയും എന്തെങ്കിലും കുറിച്ചു കൂടേ?
ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും
fantastic post!!
book report help | Assignment Writing | Dissertations
Post a Comment
<< Home