Saturday, June 11, 2005

കാഴ്ചപ്പാട്‌

നാട്ടില്‍ നിന്നും സന്ദര്‍ശനെത്തിയ ചേച്ചിയുടെ കണ്ണുകളിലൂടെ:

ചെക്കന്‍
*******
ട്രൌസറിട്ടു നടന്നൊരു ചെക്കന്‍
വലുതായി, വിദേശിയായി
ട്രൌസറിട്ടു നടക്കുന്നൊരു ചെക്കനായി

പാര്‍ട്ടി
*******
നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടി ശല്യം
ഇവിടെ, birthday പാര്‍ട്ടി ശല്യം

കയ്പ്പും മധുരവും
***************
തോളൊപ്പം വളര്‍ന്നു
മലയാളം മറന്നു
കനവോളം ഉയര്‍ന്നു
കണ്ണില്‍ നിന്നകന്നു

11 Comments:

At 6/12/2005 12:43:00 AM, Blogger SunilKumar Elamkulam Muthukurussi said...

aTipoLi! kunjunni maash! Keep it up

 
At 6/12/2005 03:17:00 AM, Blogger സു | Su said...

നന്നായിട്ടുണ്ട്. :)

 
At 6/12/2005 04:01:00 AM, Blogger gee vee said...

അക്ഷരത്തിലെ അരം കൊണ്ട്‌
മൂര്‍ച്ച വെച്ചോരു വാക്കുകള്‍
ലളിതം മനോഹരം
മലയേറട്ടെ ഹരിമലയാളം

 
At 6/12/2005 06:22:00 AM, Blogger കെവിൻ & സിജി said...

സത്യം അന്വേഷിച്ചു നടക്കുന്ന സുഹൃത്തേ, കണ്ടതെല്ലാം സത്യമാ, കണ്ടു എന്ന വലിയ സത്യം.

 
At 6/12/2005 07:04:00 AM, Blogger Kalesh Kumar said...

നന്നായിട്ടുണ്ട്‌....

ഇനിയും എഴുതണം.

 
At 6/12/2005 07:23:00 AM, Blogger രാജ് said...

സ്വാമി,

കനവോളം ഉയര്‍ന്നു
കണ്ണില്‍ നിന്നകന്നു...

...വളരെ നല്ല വരികള്‍. തുടര്‍ന്നും മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുമെന്ന്‍ കരുതുന്നു. ആശംസകള്‍!

 
At 6/12/2005 11:35:00 AM, Blogger aneel kumar said...

മനോഹരം!

 
At 6/13/2005 04:52:00 PM, Blogger viswaprabha വിശ്വപ്രഭ said...

പ്രിയപ്പെട്ട ഹരീ,

ആംഫിയില്‍ ഉയരാറുണ്ടായിരുന്ന കൊച്ചുകൂക്കിവിളികളും തൂണുകള്‍ക്കു മറവില്‍ പൊട്ടിച്ചിതറാറുണ്ടായിരുന്ന ഗദ്ഗദങ്ങളും പള്ളിമുക്കിലെ സുന്ദരിക്കോതകളും ഇപ്പോള്‍ ഏഴുകടലിനക്കരെനിന്നും എന്റെ ഓര്‍മ്മകളിലേക്കു പുനര്‍ജ്ജനിക്കുന്നു....

നാടോടിയോടിയുഴറിയലഞ്ഞൊടുവിലീ ഉരുണ്ട ഭൂമിയുടെ മറ്റേ പകുതിയില്‍ നാം പരസ്പരം ഇങ്ങനെയാണു മുഖാമുഖം ചെയ്യുക എന്നൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ!

A little more work for you:
(1) Open your blog settings. Find the page for Formatting.
It should be most likely
http://www.blogger.com/blog-formatting.g?blogID=13230948

Goto Encoding and select Universal (Unicode UTF-8).

This will force Unicode view for most visitor browsers.


(You may also edit your template and correct the line Doc-Type
(something like !DOCTYPE html PUBLIC "-//W3C//DTD XHTML 1.0 Strict//EN" "http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd" - Change the 'EN')

(2) Join the Googlegroup with the same email ID that you used to join Blogger. (Send me a mail to subscribe you!). After that,

Goto http://www.blogger.com/blog-comments.g?blogID=13230948 and at the Comment Notification Address, add the following ID:
blog4comments@googlegroups.com

This will send any comments posted at your blogs automatically to the main Comments gathering blog!

Naturally that will let more people visit your blog and enjoy!

Best wishes!

 
At 6/14/2005 11:36:00 PM, Blogger Hari Narayanaswamy said...

വിശ്വപ്രഭ,

ബൂലോകത്തിലേക്കുള്ള വഴിയിലേക്ക്‌ വെളിച്ചം വിതറിയതിന്ന് ആയിരം നന്ദി. പറഞ്ഞ പ്രകാരം set ups മാറ്റിയിട്ടുണ്ട്‌.

 
At 3/26/2006 07:43:00 AM, Blogger SunilKumar Elamkulam Muthukurussi said...

Where are you Hari? Kunjunni mash pOyi.

 
At 1/06/2010 06:51:00 AM, Blogger kevin hill said...

nice post. thanks for sharing

online writing

 

Post a Comment

<< Home