ചിന്താശകലങ്ങള്‍
മാറാടും ഗുജറാത്തും
******************
മനുഷ്യന്‍ മനുഷ്യനെക്കൊല്ലാന്‍
മദമൊരു കാരണം
മതവും ഒരു കാരണം
മദംകൊണ്ടു മതിമറന്നവനേതു മതം?
വിശ്വാസവും ജ്ഞാനവും
*******************
വിശ്വാസിക്കവിശ്വാസി ദു:ഖം
അവിശ്വാസിക്കു വിശ്വാസി ദു:ഖം
അജ്ഞാനിയ്ക്ക് ജ്ഞാനി മോക്ഷം
ജ്ഞാനിയ്ക്കജ്ഞാനിയും ദൈവം
ഈശ്വരന്‍
********
ഈശ്വരനു പേരിട്ടിട്ടാപേരിന്‍ പേരില്‍
പോരു നടത്തീട്ടാ പോരിന്‍ പേരില്‍
അധര്‍മം വാഴിച്ചീടിനവരില്‍
ആര്‍ക്കു സ്വര്‍ഗ്ഗം മാളോരേ?
ഭാഷകള്‍
*******
ലോകകാര്യം പറവതിനെ-
നിക്കെത്രയോ ഭാഷകള്‍
എന്നെകുറിച്ചെന്നോടോതാന്‍
മൌനമെന്നൊരു ഭാഷമാത്രം
മരണം
******
മരണം
നമ്മുടേതല്ലാത്തതെല്ലാം
നമുക്കില്ലാതാക്കുന്ന സത്യം
ലക്ഷ്യം
******
അര്‍ത്ഥം കളഞ്ഞിട്ടര്‍ത്ഥം തേടണം
അര്‍ത്ഥത്തിന്നപ്പുറമുള്ളത് നേടണം
മാര്‍ഗ്ഗം
******
പാതയില്ലാത്തിടത്ത്*
യാത്രയുമില്ല,
വഴികാട്ടിയുമില്ല.
(*Truth is a pathless land - J.Krishnmurthy)
ഞാന്‍
****
എന്റെയുള്ളില്‍ ഒരു നൂറു 'ഞാന്‍' ഉണ്ട്
പിന്നെ, ഞാനറിയാത്ത ഒരു ഞാനും
7 Comments:
ഹരി ചേട്ടാ, നമോവാകം.
vaLare arthhasampushTam
പ്രിയ ഹരി,
അതിമനോഹരം! കൂടുതല്‍ കാത്തിരിക്കുന്നു...
സുവിന്റെ മൂഡ് ശരിയല്ല;
ഇന്ന് കമന്റടി ഇല്ല.
തര്‍ക്കുത്തരം പറഞ്ഞിട്ട്,
ദേഷ്യം വാങ്ങിച്ചു കൂട്ടീട്ട്,
ചത്ത് ജീവിക്കാന്‍ പറ്റില്ല.
☺✔
ഹരിയെ കണ്ടിട്ട് കുറച്ചു നാളുകൾ ആയല്ലോ? തുടർന്നും നല്ല ബ്ലോഗുകളുമായി എത്തുമെന്ന് കരുതുന്നു.
good post
Course work | academic writing | Assignment
Post a Comment
<< Home