പ്രാവുവളര്‍ത്തുകാര്‍
ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. വീട്ടിനടുത്തൊരു വയലുണ്ട്. വേനല്‍ക്കാലത്ത് സെവന്‍സ് ഫൂട്ബാള്‍,സൈക്കിള്‍ യജ്ഞം മുതലായവ അരങ്ങേറാറുള്ള local entertainment arena എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. വയലിന്റെ വക്കില്‍ ഒരു വീട്ടില്‍ പ്രാവു വളര്‍ത്തല്‍ വിനോദമാക്കിയ ഒരാള്‍ താമസിച്ചിരുന്നു. അയാളുടെ പക്കല്‍ മെരുക്കിയെടുത്ത കുറെ നല്ല ഇനം പ്രാവുകളും. അയാളവയെ, പുള്ളി, ചെമ്പ എന്നൊക്കെ ഓമനപ്പേരിട്ടു വിളിക്കും.
മിക്കവാറും വൈകുന്നേരങ്ങളില്‍,അയാള്‍ ഈ പ്രവുകളെ കൂട്ടില്‍ നിന്ന് തുറന്നു പറക്കാന്‍ വിടും. എന്നിട്ടു കയ്യടിച്ചും, വിസിലടിച്ചും ഇവയെ കഴിയുന്നത്ര മേലോട്ടു പറത്തും. പിന്നെ ഞങ്ങള്‍ കുട്ടികളുടെ ഇടയിലും, ബാക്കി കാണികളുടെ ഇടയിലും തര്‍ക്കമാവും. ദൂരേ, പൊട്ടുകള്‍ പോലെ കാണുന്ന പ്രാവുകളില്‍ എതാണു 'പുള്ളി', എതാണു 'ചെമ്പ', ആരാണേറ്റവും ഉയരത്തില്‍ പറക്കുന്നത് എന്നൊക്കെ. അതിനിടെ ഈ പ്രാവുവളര്‍ത്തുകാരന്‍ അയാളുടെ വക expert comments ഇടക്കിടെ പാസ്സാക്കും.."പുള്ളിയെ തോല്‍പ്പിക്കാന്‍ ഒരു പ്രാവിനും ആവില്ല..അവളു സ്പെഷലാ..". കുറെ പറന്നു കഴിഞ്ഞിട്ടു ഈ പ്രാവുകള്‍ തിരികെ വരും. അപ്പോള്‍ അവയില്‍ ഏറ്റവും ഉയരത്തില്‍ പറന്ന പ്രാവിനെ ഇയാള്‍ കെട്ടിപിടിക്കും, ഉമ്മ വെക്കും. അയാളുടെ മുഖത്തെ സന്തോഷവും, അഭിമാനവും വിവരിക്കാന്‍ എളുപ്പമല്ല. പിന്നെ, അയാള്‍ ചെയ്യുന്ന വേറൊരു കാര്യവുമുണ്ട്. കാട എന്നു വിളിക്കുന്ന ഒരു തരം കാട്ടിനം പ്രാവുകളെ എങ്ങാനും കണ്ടാല്‍, അയാള്‍ ഉടനെ സ്വന്തം പ്രാവുകളെ തിരിച്ചു വിളിച്ചു കൂട്ടിലടക്കും. കാരണം ചിലപ്പോള്‍ കൂട്ട് കിട്ടിയാല്‍ ഈ മെരുക്കിയെടുത്ത പ്രാവുകള്‍, കാടപ്രാവിന്റെ കൂടെ എങ്ങോട്ടെങ്ങിലും പറന്നുകളയും. ഈ പ്രാവുവളര്‍ത്തുകാരന്‍ അങ്ങനെ ഞങ്ങളുടെ ഒക്കെ ഒരു ഹീറോ ആയിരുന്നു. ഒരു വിധത്തില്‍ നോക്കിയാല്‍, ഇയാള്‍ കുട്ടികളുടെ ഹീറോ മാത്രമല്ല, ഇന്നത്തെ എല്ലാ മാതാപിതാക്കളുടേയും ഒരു മാത്രുകാപാത്രം തന്നെ.
ഒന്നാലോചിച്ചു നോക്കു. നമ്മള്‍ നമ്മുടെ കുട്ടികളെ വളര്‍ത്തുന്നു, കൂടുതല്‍, കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. കൂട്ടുകെട്ടുകള്‍ നിയന്ത്രിക്കുന്നു. ഏറ്റവും ഉയരത്തില്‍ എത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ സന്തോഷം കൊണ്ടു മതിമറക്കുന്നു. ഏറ്റവും ഉയരത്തില്‍ പറന്നതു തന്റെ മക്കളാണെന്നു തെളിയിക്കാന്‍ കോടതി കയറിയിറങ്ങുന്നു. ചിലപ്പോള്‍ പ്രിന്റിംഗ് പ്രസ്സില്‍ ചെന്നു ചോദ്യകടലാസ്സുകള്‍വരെ ചോര്‍ത്തുന്നു. മത്സരബുദ്ധി വളര്‍ത്തി, സഹപാഠികളെ copmetitors ആയി മാത്രം കാണാന്‍ പരിശീലിപ്പിക്കുന്നു. 'പറക്കുന്ന'തിലും പങ്കുകൊള്ളുന്നതിലും മാത്രം സന്തോഷം കണ്ടെത്തുന്ന കുട്ടികള്‍ക്ക് ഈ വെപ്രാളത്തിന്റെ അര്‍ത്ഥം മനസ്സിലാവുന്നുണ്ടോ?. ഉയരങ്ങളിലെ എകാന്തതയും, ആ എകാന്തത അവര്‍ക്കു നല്‍കുന്ന വേദനകളും മാതാപിതാക്കള്‍ അറിയുന്നുണ്ടോ?
നമ്മള്‍ക്ക് നല്ല അച്ഛനമ്മമാരായാല്‍ മാത്രം പോരേ? പ്രാവുവളര്‍ത്തുകാരാകണോ?
11 Comments:
swaamee, chinthaneeyam thanne
വേണ്ട, എനിയ്ക്കു പ്രാവു വളര്‍ത്തുകാരനാവണ്ട.
യുവജനോത്സവ വേദികളുടെ പിന്നാമ്പുറത്ത് നടക്കുന്നത് എന്താ?
ഇതൊക്കെ എഴുതാനേ പറ്റൂ.ഏട്ടിലെ പശു പുല്ലു തിന്നില്ല.
സൂ: എഴുതാന്‍ കൊള്ളാവുന്നത് ഒന്ന്, പ്രവര്‍ത്തിക്കാന്‍ കൊള്ളാവുന്നത് മറ്റൊന്ന്. അങ്ങനെ ഉണ്ടെന്നതല്ലേ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാനപ്പ്രശ്നം?
ഉയരങ്ങളിലെ ഏകാന്തത! ആദ്യം എന്നെ വിസ്മയിപ്പിച്ചു; ഇപ്പോഴത് എന്നെ കൂടുതല്‍ ചിന്തിപ്പിക്കുന്നു... ചിന്തിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഉയരങ്ങളിലെ ഏകാന്തത! ആദ്യം എന്നെ വിസ്മയിപ്പിച്ചു; ഇപ്പോഴത് എന്നെ കൂടുതല്‍ ചിന്ത�
നല്ല ചിന്ത..
qw_er_ty
the links provided above the good. thanks
Research Paper Help | A Level Coursework
Send Flowers to Jaipur, Florist in Jaipur, Online Jaipur Florist, Send Flowers online Jaipur, Flower Delivery Jaipur, Online Flower delivery in Jaipur, Online delivery of flowers and Cakes to Jaipur, Birthday, anniversary flowers and cakes to Jaipur, Valentine Flowers, Chocolates, Cakes to Jaipur, Express delivery of Flowers to Jaipur, Birthday Flowers and Cake to Jaipur Send Mother’s day flowers to Jaipur, Same day flower delivery to Jaipur, Send Valentine Flowers, Chocolates to Jaipur
Book your orders at Flowers N Wishes
Send Flowers to India, Flowers to India, Send Flowers in India, Flower delivery India, Send Online flowers to India, Same day flowers to India, sending flowers to India, send flowers to India, Flower delivery India, Online Flower delivery in India, flowers online in India Send Gifts to India, Send gift to India, online gifts to India, Mother’s Day flowers to India, Rakhi to India, online gifts India, sending gifts to India, order flowers to India, online flower delivery India
Send Flowers to India
Post a Comment
<< Home