മുത്തശ്ശി
പടരും കരിമേഘങ്ങളിരുട്ടിന്നാക്കം കൂട്ടി
ചറുപിറുചെറുമഴയിറയത്തു താളം ചവുട്ടി
ഗതിയറിയാതെ പായുന്നു ചടുലമാം മിന്നല്‍
ഉരുണ്ടുരുണ്ടെത്തുന്നു മേഘത്തിന്‍ ഗര്‍ജ്ജനങ്ങള്‍
മുറ്റത്തിരുട്ടിലേയ്ക്കെത്തിനോക്കുന്നു പലവട്ടം
കാത്തിരുപ്പാലക്ഷമയായപോല്‍ ദീപനാളം
ചുവരിലെ നിഴലില്‍ പതുങ്ങുന്നു പല്ലികള്‍
കാത്തിരിക്കും മരണത്തിന്‍ നിശ്ശബ്ധകിങ്കരന്മാര്‍
രുദ്രാക്ഷമാലയില്‍ കാലചക്രം കറങ്ങുന്നു
ചുണ്ടില്‍ നാമജപം മനസ്സറിയാതുതിരുന്നു
ജീവിതം കണ്ടുതളര്‍ന്ന കണ്ണുകളിമപൂട്ടി
ചാരുകസേരയില്‍ ദീര്‍ഘം നിശ്വസിച്ചൂ മുത്തശ്ശി
ഒരുനാളിതുപോലൊരു സന്ധ്യാനേരത്തെന്റെ കുട്ടി
വര്‍ഷം മറന്ന ഭൂമിയ്ക്കു ചാറല്‍മഴയിതെന്നപോല്‍
ഓടിമറയും സായന്തനത്തിന്‍ ഇത്തിരിവെട്ടത്തില്‍
നിഴലില്‍ നിന്നുണരും രൂപമെന്നപോലെത്തുകില്ലേ?
സ്നേഹം തുളുമ്പുന്ന കണ്‍കളില്‍ നിശ്ശബ്ധമുറ്റുനോക്കവേ
കല്ലായുറഞ്ഞ ദു:ഖങ്ങള്‍ക്കശ്രുകളാല്‍ മോക്ഷമായീടുമോ?
മുടിയഴിച്ചിട്ടുറങ്ങിയ തെയ്യങ്ങളുണര്‍ന്നെത്തി വീണ്ടും
മുറ്റത്തുറഞ്ഞാടി കളിയാട്ടങ്ങള്‍ക്കു കളമൊരുക്കീടുമോ?
തുളസ്സിത്തറയില്‍ വിളക്കു പടുതിരികത്തിയണഞ്ഞു
തെക്കേപ്പറമ്പില്‍ മാവിലകള്‍ കാറ്റത്തു കൂട്ടം കരഞ്ഞു
യത്രയ്ക്കിറങ്ങവേ ഓര്‍മ്മകളുടെ ചെറുഭാണ്ഡത്തില്‍ പാഥേയം
സാഫല്യമടയാത്തൊരെന്‍ വാത്സല്യവും ചെറുദു:ഖങ്ങളും.
5 Comments:
Haree, enthaa paRayaa? touching.
പെട്ടന്ന് തറവാട്ടിലെ മുത്തശ്ശിയുടെ അടുത്തെത്തിയ പോലെ തോന്നി ഹരി.
മനോഹരം...
നന്നായിരിക്കുന്നു. :)
ഇതിന് നന്നായി എന്നു മാത്രം പറഞാല്‍ പോര ..അതിന് വാക്കുകളില്ല....എന്നാലും ഗംഭീരമായിട്ടുന്ധ്
nice very nice keep it up
thanks for sharing
book reports | Coursework Help | bookreport
Post a Comment
<< Home