Monday, June 13, 2005

പുതിയ പഴമൊഴികള്‍

അക്ഷരം തെറ്റിയാലും
ആശയം തെറ്റരുത്‌
**
അറിവിന്‍ കെടാവിളക്കിലെ
അക്ഷയസ്നേഹമാവണം അക്ഷരങ്ങള്‍
അല്ലെങ്കില്‍ അവയും ക്ഷരം
**
ഉപദ്രവിക്കാന്‍ ഉപദേശിക്കരുത്‌
ഉപദേശിച്ച്‌ ഉപദ്രവിക്കയുമരുത്‌
**
നാലുവരികളില്‍ പറയാനാവാത്തത്‌
നാലു ജന്മങ്ങള്‍ കൊണ്ടും പറഞ്ഞാവില്ല
**

8 Comments:

At 6/14/2005 02:01:00 AM, Blogger കെവിൻ & സിജി said...

ക്ഷരം എന്നു പറഞ്ഞാലെന്താ?

 
At 6/14/2005 06:08:00 AM, Blogger Kalesh Kumar said...

കൊള്ളാം ഹരി...

 
At 6/14/2005 06:52:00 AM, Blogger സു | Su said...

ആ നാലുവരി ഏതാ ? ഇതിലൊക്കെ രണ്ടും മൂന്നും വരികള്‍ അല്ലേ ഉള്ളൂ.

 
At 6/14/2005 11:02:00 PM, Blogger Hari Narayanaswamy said...

സൂ: ഉള്ളിലെ തീയില്‍ കുറുക്കിയെടുത്താല്‍, പറയാനുള്ളതെന്തും നാലുവരിക്കുള്ളില്‍ നിറുത്താം എന്നൊരു തോന്നല്‍. അതു ചിലപ്പോള്‍ അടപ്രഥമന്‍ പോലെ മധുരിച്ചെന്നിരിക്കും. ചിലപ്പോള്‍ കരിഞ്ഞും പോവും. അധികം പറയാനില്ലാത്തതിനാലായിരിക്കാം രണ്ട്‌ മൂന്നു വരികളില്‍ ഒതുങ്ങിയത്‌. ദുസ്സ്വാദുണ്ടായില്ല എന്നു കരുതുന്നു.

കെവിന്‍: ക്ഷരം എന്നു വെച്ചാല്‍ അന്ത്യമുള്ളതു, നാശമുള്ളത്‌, സമയത്തിന്നതീതമല്ലാത്തത്‌ എന്നര്‍ത്ഥം. അക്ഷരം അതിന്റെ വിപരീതം.

 
At 6/15/2005 02:32:00 AM, Blogger സു | Su said...

കുറുക്കിക്കുറുക്കി സ്വാദുണ്ടാക്കിയെടുക്കുമ്പോളേക്കും കേള്‍ക്കാനുള്ളോര്‍ ബധിരന്‍മാര്‍ ആകും. ( സു, നിനക്കു രണ്ട് ദിവസം ആയിട്ട് മഹാദുസ്വഭാവം ആയിട്ടുണ്ട്ട്ടൊ--- ദൈവം)

 
At 1/12/2006 01:41:00 PM, Blogger retarded said...

"naaluvariyil parayaanaavathath ..."
ee aasayam evideyo kettu parichayamulla pole.. Thonnalaavam.
Nannu hari.

 
At 8/27/2006 07:19:00 AM, Blogger VINEETH 4U 4 EVER said...

suparakkunuduu....ketooo...

 
At 1/06/2010 06:43:00 AM, Blogger kevin hill said...

good post. thanks for sharing

Coursework Writing | Custom Essay | Custom Thesis

 

Post a Comment

<< Home